എനിക്കും ആഗ്രഹം ഈ ബൂലോഗരുടെ കൂടെ കൂടാന്‍...അതൊരു പ്രവാസത്തിന്റെ ഓര്‍മകുറിപ്പ് കുര്‍ഗുപ്പോടെയകമെന്നു വിചാരിച്ചു.. ഇവിടെ തുടങ്ങട്ടേ ..നോക്കാമല്ലോ എത്രത്തോളം പോകുമെന്ന് .....
പന്ത്രണ്ടു വര്‍ഷമായി ദുബായില്‍ വന്നിട്ട് എന്ന് ചിന്തിക്കുമ്പോള്‍ എന്തൊക്കെയോ നഷ്ടപ്പെട്ടു എന്നൊരു തോന്നല്‍.. ആ തോന്നല്‍ ആണ് ഇങ്ങനെ കുത്തികുറിക്കാനുള്ള പ്രേരണ ...
ഏഴ് വര്‍ഷം കോക്കൂര്‍് സ്കൂളില്‍ അതുകഴിഞ്ഞ് പാവിട്ടപ്പുറത്ത് .. പിന്നേ കോളേജിലേക്ക്.. അതും വേഗം ജോലില്കിട്ടാന്‍് പോളി ടെക്നിക്കില്‍ പഠിച്ചാല്‍ മതിയെന്ന് എല്ലാവരും പറഞ്ഞു. മൂന്നു കൊല്ലം അവിടെ , പിന്നേ ഒരു ആറുമാസം കോയമ്പത്തൂരില്‍ . അതും കഴിഞ്ഞു നേരേ ദുബായിലേക്ക്. പത്രണ്ടു വര്‍ഷം.. ജോലിയും പഠിത്താവുമായി കാലംവേഗം കഴിഞ്ഞപോലെ .. നാല് കമ്പനികള്‍ .. ഒത്തിരി സൗഹൃദങ്ങള്‍... തിരിഞ്ഞു നോക്കുമ്പോള്‍ എന്തൊക്കെയോ നേടി.. പക്ഷേ പലതും നഷ്ടപെട്ടു എന്ന് മനസ്സു മന്ത്രിക്കുന്നു .. ഈയിടെയായി കുടുംബ ബന്ധങളില്‍ പോലും അകല്‍ച്ചയുണ്ടാവുന്ന പോലെ... ഈ പ്രവാസ ജീവിതം.. ഒത്തിരി പ്രയാസ മുണ്ടാക്കുന്നു... ഇനി യെന്നണാവോ ഒരു മടക്കം...
No comments:
Post a Comment